കർഷക സമരത്തിന് ഐക്യദാർഢ്യം; ഗാന്ധിജിയുടെ കൊച്ചുമകൾ ഗാസിപ്പൂരിൽ

By Syndicated , Malabar News
tara-gandhi-bhattacharjee
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര കാർഷിക ബില്ലിനെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മഹാത്‍മാ ഗാന്ധിയുടെ കൊച്ചുമകളും ദേശീയ ഗാന്ധി മ്യൂസിയം ചെയർപേഴ്‌സണുമായ താരാ ഗാന്ധി ഭട്ടാചാർജി. ഡെൽഹി-യുപി അതിർത്തിയിലെ ഗാസിപൂരിൽ നടക്കുന്ന പ്രതിഷേധ സ്‌ഥലത്തെത്തി 84കാരിയായ ഭട്ടാചാർജി സമരത്തിന് പിന്തുണ അറിയിച്ചു. സമാധാനപരമായി പ്രതിഷേധം തുടരാൻ കർഷകരോട് ഭട്ടാചാർജി ആഹ്വാനം ചെയ്‌തു.

”എന്ത് സംഭവിച്ചാലും അതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കർഷകർ ചെയ്യുന്ന കഠിനാധ്വാനത്തെക്കുറിച്ച് ആർക്കും അറിയില്ല, കർഷകർക്ക് ലഭിക്കുന്ന പ്രയോജനം രാജ്യത്തിനും നമ്മൾ ഓരോരുത്തർക്കുമാണ് ലഭിക്കുന്നതെന്ന് വീണ്ടും പറയേണ്ടതില്ല.”-ഭട്ടാചാർജി പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നതിനായി നടത്തിയ പോരാട്ടത്തെയും ഭട്ടാചാർജി അനുസ്‌മരിച്ചു.

കർഷക നേതാവ് രാകേഷ് ടിക്കായത്തുമായി അവർ വേദി പങ്കിട്ടു. ഗാന്ധി സ്‌മാരക് നിധി ചെയർമാൻ രാമചന്ദ്ര റാഹി, അഖിലേന്ത്യാ സർവസേവ സംഘ മാനേജിംഗ്​ ട്രസ്‍റ്റി അശോക് ശരൺ, ഗാന്ധി സ്‌മാരക് നിധി ഡയറക്‌ടർ സഞ്‌ജയ് സിങ്ക തുടങ്ങിയവരും അവർക്കൊപ്പമുണ്ടായിരുന്നു.

Read also: ഐക്യരാഷ്‌ട്ര സഭയുടെ തലപ്പത്തേക്ക് മൽസരിക്കാൻ 34കാരിയായ ഇന്ത്യന്‍ വംശജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE