തുടർച്ചയായി 12ആം ദിവസവും ഇന്ധനവില വർധന; ജനങ്ങൾക്ക് ഇരുട്ടടി

By Team Member, Malabar News
fuel price
Representational image
Ajwa Travels

തിരുവനന്തപുരം : ഇന്ധനവിലയിൽ തുടർച്ചയായി 12ആം ദിനവും ഉയർച്ച തുടരുന്നു. പെട്രോൾ ലിറ്ററിന് 31 പൈസയും, ഡീസൽ ലിറ്ററിന് 34 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്‌ഥാനത്ത് ഇന്ധനവില വീണ്ടും കുതിക്കുകയാണ്. നിലവിൽ കൊച്ചിയിൽ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമാണ് ഇന്നത്തെ വില. കൂടാതെ തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86. 61 രൂപയുമാണ് വില.

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നത് സാധാരണക്കാരായ ജനങ്ങളെ വലിയ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. കേരളത്തിൽ 92 രൂപക്ക് മുകളിൽ പെട്രോൾ വിലയെത്തിയപ്പോൾ, രാജ്യത്ത് ഇതിനോടകം തന്നെ പെട്രോൾ വില 100 കടന്ന സംസ്‌ഥാനങ്ങൾ ഉണ്ട്. പൊതുജനങ്ങൾക്ക് ഇരുട്ടടിയാകുന്ന തരത്തിലാണ് ഇപ്പോൾ പ്രതിദിനം ഇന്ധനവില രാജ്യത്ത് ഉയർന്നുകൊണ്ടിരിക്കുന്നത്.

ഇന്ധനവിലയിൽ ഉണ്ടാകുന്ന ഉയർച്ച മൂലം രാജ്യത്ത് ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പടെയുള്ള അവശ്യ സാധനങ്ങളുടെ വില കത്തിക്കയറുകയാണ്. വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ടാണ് മിക്ക ഉൽപ്പന്നങ്ങൾക്കും ഇരട്ടിയിലധികം രൂപയുടെ വർധന ഉണ്ടായിരിക്കുന്നത്. ഇതെല്ലാം പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.

Read also : മഹാരാഷ്‌ട്ര ആരോഗ്യമന്ത്രിക്ക് കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE