വലഞ്ഞ് പൊതുജനം; ഇന്ധനവിലയിൽ തുടർച്ചയായി 11ആം ദിവസവും വർധന

By Team Member, Malabar News
fuel price
Representational image
Ajwa Travels

തിരുവനന്തപുരം : രാജ്യത്ത് തുടർച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഇന്ധനവില നിലവിൽ സർവകാല റെക്കോർഡുകളും കടന്ന് കുതിക്കുകയാണ്.

ഇന്നത്തെ വില വർധന കൂടിയായപ്പോൾ നിലവിൽ തിരുവനന്തപുരത്ത് പെട്രോൾ വില 91 രൂപ 78 പൈസയായും, ഡീസൽ വില 86 രൂപ 29 പൈസയായും കൂടി. ഒപ്പം തന്നെ കൊച്ചിയിൽ പെട്രോളിന് 90 രൂപ 2 പൈസയും, ഡീസലിന് 84 രൂപ 64 പൈസയുമാണ് നിലവിലെ വില. അതായത് കഴിഞ്ഞ 10 മാസത്തിനിടെ രാജ്യത്ത്  പെട്രോളിന് 18 രൂപ 43 പൈസയും, ഡീസലിന് 18 രൂപ 74 പൈസയുമാണ് വർധിച്ചത്.

ഇന്ധനവില വർധനയെ തുടർന്ന് കേരളത്തിൽ 91 രൂപക്ക് മുകളിൽ പെട്രോൾ വിലയെത്തിയപ്പോൾ രാജ്യത്ത് മിക്കയിടങ്ങളിലും പെട്രോൾ വില 100 കടന്നു. ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധന മൂലം നിലവിൽ അവശ്യ സാധനങ്ങൾക്കുൾപ്പടെ വില വർധിക്കുകയാണ്. വരും ദിവസങ്ങളിലും ഇന്ധനവിലയിൽ ഇതേ രീതിയിൽ ഉയർച്ച ഉണ്ടാകാനാണ് സാധ്യത.

Read also : കുറ്റ്യാടിയില്‍ പോലീസിന് നേരെയുണ്ടായ ആക്രമണം; സിപിഐഎം പ്രവര്‍ത്തകര്‍ കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE