ഇന്ധനവിലയിൽ തുടര്‍ച്ചയായി രണ്ടാം ദിവസവും വർധന

By Team Member, Malabar News
fuel price hike
Representational image
Ajwa Travels

കൊച്ചി : ഇന്ധനവിലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വര്‍ധനവ്. പുതുവര്‍ഷത്തില്‍ ആദ്യ മാസം തന്നെ ഇതിപ്പോള്‍ മൂന്നാം തവണയാണ് വില വര്‍ധന ഉണ്ടാകുന്നത്. പെട്രോളിന് 25 പൈസയും, ഡീസലിന് 26 പൈസയുമാണ് കൂടിയത്. ഇതോടെ ഈ മാസം മാത്രം ഒരു രൂപയിലധികം വിലവര്‍ധന ഇതുവരെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് 13 തവണയാണ് ഇന്ധനവിലയില്‍ ഉയര്‍ച്ച ഉണ്ടായത്.

വില വര്‍ധിച്ചതോടെ കൊച്ചിയില്‍ ഇന്ന് പ്രെട്രോളിന് 84 രൂപ 86 പൈസയും, ഡീസലിന് 78 രൂപ 98 പൈസയുമായി ഉയര്‍ന്നു. കൂടാതെ കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 84 രൂപ 91 പൈസയും ഡീസലിന് 79 രൂപ 03 പൈസയുമാണ്. തിരുവനന്തപുരത്തു പെട്രോളിന് 86 രൂപ 73 പൈസയും, ഡീസലിന് 80 രൂപ 73 പൈസയുമാണ് വിലയുള്ളത്.

ഇന്ധനവിലയിൽ പ്രതിദിനം ഉണ്ടാകുന്ന വര്‍ധന മൂലം വലിയ പ്രതിസന്ധി തന്നെ ജനജീവിതത്തില്‍ ഉണ്ടാകുന്നുണ്ട്. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതാണ് തുടര്‍ച്ചയായി ഇന്ധനവിലയില്‍ ഉയര്‍ച്ച ഉണ്ടാകാനുള്ള കാരണമെന്ന് എണ്ണക്കമ്പനികള്‍ വ്യക്‌തമാക്കി.

Read also : ലോലിപോപ്പില്‍ ടാല്‍കം പൗഡര്‍; കേസെടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE