ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110 രൂപ 11 പൈസയും ഡീസലിന് 102 രൂപ 78 പൈസയുമായി.
കൊച്ചിയിൽ പെട്രോളിന് 108 രൂപ 17 പൈസയും ഡീസലിന് 101 രൂപ 99 പൈസയുമാണ് പുതിയ നിരക്ക്. കോഴിക്കോട് പെട്രോളിന് 108 രൂപ 77 പൈസയും ഡീസലിന് 102 രൂപ 19 പൈസയും ആയി.
പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദിവസേന എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കുന്നത് ജനങ്ങളെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
Most Read: ‘ആ രഹാ ഹും’; സമാജ്‌വാദി പാര്‍ട്ടിയുടെ മുദ്രാവാക്യത്തെ പരിഹസിച്ച് യോഗി