പതിവ് തെറ്റിയില്ല; ഇന്ധനവില വീണ്ടും കൂട്ടി

By Staff Reporter, Malabar News
fuel price hike
Representational Image
Ajwa Travels

കൊച്ചി: ജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും ഇന്ധനവിലയിൽ വര്‍ധന. ഡീസല്‍ ലിറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍വില ലിറ്ററിന് 90 രൂപ കടന്നു.

കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 94 രൂപ 59 പൈസയും ഡീസല്‍ വില ലിറ്ററിന് 90 രൂപ 18 പൈസയുമായി. തിരുവനന്തപുരത്ത് ഡീസല്‍ വില ലിറ്ററിന് 91 രൂപ 74 പൈസയും പെട്രോളിന് 96 രൂപ 47 പൈസയുമാണ് ഇന്നത്തെ വില.

29 ദിവസം കൊണ്ട് ഡീസലിന് 4 രൂപ 47 പൈസയും പെട്രോളിന് 3 രൂപ 73 പൈസയുമാണ് കൂടിയത്. മെയ് മാസത്തില്‍ മാത്രം 16 തവണയാണ് ഇന്ധവില കൂട്ടിയത്.

കേരളമടക്കമുള്ള അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്. നേരത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണ കമ്പനികള്‍ വില കൂട്ടിയിരുന്നില്ല. എന്നാൽ ഫലപ്രഖ്യാപനം വന്നതോടെ തുടർച്ചയായ വർധനവാണ് ഉണ്ടാകുന്നത്.

Read Also: ഓൺലൈൻ അധ്യയന വർഷത്തിന് ഇന്ന് തുടക്കം; പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE