വിജയ് ബാബുവിന്റെ രാജി ആവശ്യപ്പെട്ട് ഗണേഷ് കുമാർ; ഇടവേള ബാബുവിനെതിരെയും വിമർശനം

By News Desk, Malabar News
malabar-news-ganesh-kumar
Ajwa Travels

കൊച്ചി: താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരെ വിമർശനവുമായി നടനും എംഎൽഎയുമായ ഗണേഷ് കുമാർ. അതിജീവത പറയുന്ന കാര്യങ്ങൾ സംഘടന ശ്രദ്ധിക്കണമെന്നും മറുപടി നൽകണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

അമ്മയെ ക്‌ളബ്ബിനോട് താരതമ്യം ചെയ്‌ത ഇടവേള ബാബുവിന്റെ പരാമർശത്തെയും ഗണേഷ് കുമാർ വിമർശിച്ചു. ഇടവേള ബാബു മാപ്പ് പറയണമെന്നും ദിലീപ് രാജിവെച്ച പോലെ വിജയ് ബാബു രാജിവെക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടൻ ഷമ്മി തിലകനെതിരെയുള്ള നടപടിയിലും ഗണേഷ് കുമാർ പ്രതിഷേധിച്ചു.

അതിജീവത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം. അതിജീവത പറഞ്ഞ വിഷയത്തിൽ അമ്മ മറുപടി നൽകണം. ആരോപണ വിധേയൻ ഗൾഫിലേക്ക് പോയപ്പോൾ ഇടവേള ബാബു ഒപ്പമുണ്ടായിരുന്നു എന്ന് ആരോപണം ഉണ്ടായിരുന്നു. ആരോപണ വിധേയൻ നിരവധി ക്‌ളബ്ബുകളിൽ അംഗമാണെന്ന് അമ്മ പറയുന്നത് ആർക്ക് വേണ്ടിയാണ്. ക്‌ളബ്ബ്‌ ആണെന്ന് ഇടവേള ബാബു പറഞ്ഞപ്പോൾ പ്രസിഡണ്ടിന് തിരുത്താമായിരുന്നു. അമ്മ ചാരിറ്റബിൾ സൊസൈറ്റിയാണ് ക്‌ളബ്ബ്‌ അല്ല. ഇടവേള ബാബു മാപ്പ് പറയണമെന്നും ഗണേഷ് കുമാർ വ്യക്‌തമാക്കി.

Most Read: ‘അക്രമം തുടർന്നാൽ ധീരജിന്റെ അവസ്‌ഥയുണ്ടാകും’; വീണ്ടും വിവാദ പ്രസംഗവുമായി കോൺഗ്രസ് നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE