യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; ടിആർഎസ്‌ നേതാവിന്റെ മകൻ അറസ്‌റ്റിൽ

By News Desk, Malabar News
Attempt to molest a nine-year-old girl; Temple priest under arrest
Representational Image

ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യാപേട്ടിൽ 20 വയസുകാരിയായ യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി. മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി രണ്ടുപേർ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ട് പോയതായാണ് പരാതി. രണ്ട് ദിവസത്തോളം കൂട്ടബലാൽസംഗം ചെയ്‌തുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്‌) പ്രാദേശിക നേതാവിന്റെ മകനടക്കം രണ്ടുപേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു.

തെലങ്കാനയിലെ മുനിസിപ്പൽ വാർഡ് മെമ്പറുടെ മകനായ ഷെയ്‌ഖ് ഗൗസ് പാഷയും കൂട്ടാളിയായ സായിറാം റെഡ്‌ഡിയുമാണ് അറസ്‌റ്റിലായത്. വെള്ളിയാഴ്‌ച രാത്രി ഒൻപതരയോടെ ആയിരുന്നു യുവതിയെ തട്ടിക്കൊണ്ട് പോയത്. തുടർന്ന് സൂര്യാപേട്ടിലെ കൊഡാഡ് ടൗണിലുള്ള ഒരു വീട്ടിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. പ്രതികളുടെ ക്രൂര മർദ്ദനത്തിൽ യുവതിയുടെ ബോധം നഷ്‌ടമായി.

ബോധം തിരിച്ചുകിട്ടിയതിന് പിന്നാലെ തടവിൽ നിന്ന് രക്ഷപെട്ട യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീടാണ് പോലീസിൽ പരാതി നൽകിയത്.

Most Read: വരും തലമുറയ്‌ക്ക് വേണ്ടിയാണ് നാടിന്റെ വികസനം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE