സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച വീടുകൾ മൽസ്യ തൊഴിലാളികൾക്ക് സമ്മാനിച്ച് സൂര്യ

By Desk Reporter, Malabar News
Surya donates houses built for film shooting to fish workers free of cost

സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച വീടുകൾ മൽസ്യ തൊഴിലാളികൾക്ക് സൗജന്യമായി സമ്മാനിച്ച് സൂര്യ നടത്തിയ ഇടപെടൽ വൈറലാകുന്നു. ബാല സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിനുവേണ്ടി നിർമിച്ച വീടുകളാണ് സൂര്യ മൽസ്യ തൊഴിലാളികൾക്ക് സൗജന്യമായി നൽകിയത്.

കടലിന്റെ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആവശ്യത്തിനാണ് വീടുകൾ ഉണ്ടാക്കിയത്. കന്യാകുമാരിയിൽ വലിയ സെറ്റ് തന്നെ ഒരുക്കിയിരുന്നു. സാധാരണ​ഗതിയിൽ ചിത്രീകരണത്തിന് ശേഷം സെറ്റ് പൊളിച്ചുകളയാറാണ് പതിവ്. എന്നാൽ ഈ വീടുകൾ മൽസ്യ തൊഴിലാളികൾക്ക് സൗജന്യമായി നൽകാൻ സൂര്യ തീരുമാനിക്കുകയായിരുന്നു. വീടില്ലാത്ത മൽസ്യ തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വീടുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

സൂര്യയുടെ തീരുമാനത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തു വന്നത്. ‘റിയൽ ഹീറോ’ എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇതാദ്യമായല്ല സൂര്യ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പിതാവും നടനുമായ ശിവകുമാര്‍ സ്‌ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങള്‍ താരം നല്‍കുന്നുണ്ട്. ഭാര്യ ജ്യോതികയും സഹോദരൻ കാർത്തിയും അ​ഗരം ഫൗണ്ടേഷന്റെ സജീവ പ്രവർത്തകരാണ്.

Most Read:  യുപിയിൽ മതപരമായ ഘോഷയാത്രകൾക്ക് അനുമതി നിർബന്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE