ഇന്ത്യയിൽ നിന്നുള്ള യാത്രാ വാഹന കയറ്റുമതിയിൽ 43% വളർച്ച

By Desk Reporter, Malabar News
43% growth in passenger vehicle exports from India
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള യാത്രാ വാഹന കയറ്റുമതി 2022 സാമ്പത്തിക വർഷത്തിൽ 43 ശതമാനം വർധിച്ചതായി കണക്കുകൾ. വ്യവസായ സ്‌ഥാപനമായ സിയാമിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2.3 ലക്ഷം യൂണിറ്റുകൾ വിതരണം ചെയ്‌ത്‌ മാരുതി സുസുക്കി ഇന്ത്യയാണ് മുന്നിൽ. മൊത്തം പാസഞ്ചർ വെഹിക്കിൾ (പിവി) കയറ്റുമതി 2020-21ലെ 4,04,397 യൂണിറ്റിൽ നിന്ന് 2021-22 സാമ്പത്തിക വർഷത്തിൽ 5,77,875 യൂണിറ്റായി.

പാസഞ്ചർ കാർ കയറ്റുമതി 42 ശതമാനം വളർച്ച നേടി 3,74,986 യൂണിറ്റിലെത്തിയതായും യൂട്ടിലിറ്റി വാഹന കയറ്റുമതി 46 ശതമാനം ഉയർന്ന് 2,01,036 യൂണിറ്റിലെത്തിയതായും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിന്റെ (സിയാം) കണക്കുകൾ വ്യക്‌തമാക്കുന്നു.

വാനുകളുടെ കയറ്റുമതി 2020-21 സാമ്പത്തിക വർഷത്തിൽ 1,648 യൂണിറ്റിൽ നിന്ന് 2021-22 സാമ്പത്തിക വർഷത്തിൽ 1,853 യൂണിറ്റായി ഉയർന്നു. മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) കഴിഞ്ഞ സാമ്പത്തിക വർഷം വിൽപനയിൽ കുതിച്ചുകയറി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും കിയ ഇന്ത്യയും യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങളിൽ എത്തി.

മാരുതി സുസുക്കിയുടെ മുൻനിര യാത്രാ വാഹന കയറ്റുമതി വിപണികളിൽ ലാറ്റിൻ അമേരിക്ക, ആസിയാൻ, ആഫ്രിക്ക, മിഡിൽ ഈസ്‌റ്റ്, അയൽ പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു. ബലെനോ, ഡിസയർ, സ്വിഫ്റ്റ്, എസ്-പ്രെസ്സോ, ബ്രെസ്സ എന്നിവയാണ് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന വാഹനങ്ങൾ.

2020-21ലെ 1,04,342ൽ നിന്ന് 24 ശതമാനം വർധിച്ച് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ വിദേശ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,29,260 യൂണിറ്റായി. അതുപോലെ, അവലോകന കാലയളവിൽ ആഗോള വിപണികളിലുടനീളം കിയ ഇന്ത്യ 50,864 യൂണിറ്റുകൾ കയറ്റുമതി ചെയ്‌തു, 2020-21 ൽ ഇത് 40,458 യൂണിറ്റായിരുന്നു.

2021 സാമ്പത്തിക വർഷത്തിൽ 31,089 യുണിറ്റ് കയറ്റുമതി ചെയ്‌തിരുന്ന ഫോക്‌സ്‌വാഗൺ 2022 സാമ്പത്തിക വർഷം 43,033 യൂണിറ്റുകളാണ് കയറ്റുമതി ചെയ്‌തത്‌. റെനോ ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷം 24,117 യൂണിറ്റുകൾ കയറ്റുമതി ചെയ്‌തപ്പോൾ ഹോണ്ട കാറുകൾ 19,323 യൂണിറ്റുകൾ കയറ്റി അയച്ചു.

Most Read:  കോംപസ് വേരിയന്റുകളുടെ വില വർധിപ്പിച്ച് ജീപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE