കോംപസ് വേരിയന്റുകളുടെ വില വർധിപ്പിച്ച് ജീപ്പ്

By Staff Reporter, Malabar News
jeep-compass
Ajwa Travels

മുംബൈ: ഇന്ത്യയിൽ കോംപസ്, കോംപസ് ട്രെയിൽഹോക്ക് എസ്‌യുവികളുടെ വില വർധിപ്പിച്ച് ജീപ്പ്. ഏറ്റവും പുതിയ വില വർധനവിന് ശേഷം ജീപ്പ് കോംപസിന്റെ എക്‌സ്-ഷോറൂം വില ഇപ്പോൾ 18.04 ലക്ഷം രൂപയിൽ ആരംഭിച്ച് 29.59 ലക്ഷം രൂപ വരെയായി ഉയർന്നു.

ഏറ്റവും പുതിയ തീരുമാന പ്രകാരം ജീപ്പ് കോംപസ്, ജീപ്പ് കോംപസ് ട്രയൽഹോക്ക് എന്നിവയ്‌ക്ക് 25,000 രൂപയുടെ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കാറുകളുടെ വില വർധിപ്പിക്കുന്നത് ഓട്ടോമോട്ടീവ് വ്യവസായത്തിലെ പൊതു രീതിയാണെങ്കിലും, ജീപ്പ് റാങ്ക്‌ലർ എസ്‌യുവിയുടെ വില അമേരിക്കൻ യുവി നിർമാതാക്കൾ വർധിപ്പിച്ചിട്ടില്ല.

ജീപ്പ് റാങ്ക്‌ലറിന്റെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വില ഇപ്പോഴും 56.35 ലക്ഷം രൂപയിൽ ആരംഭിച്ച് 60.35 ലക്ഷം രൂപ വരെയായി തന്നെ തുടരുകയാണ്. പുതുതായി പുറത്തിറക്കിയ ജീപ്പ് കോംപസ് ട്രെയിൽഹോക്കിന് 30.97 ലക്ഷം രൂപയാണ് വില വർധനവിന് ശേഷമുള്ള എക്‌സ്-ഷോറൂം പ്രൈസ്.

Read Also: രണ്ട് വർഗീയ ശക്‌തികൾ ഏറ്റുമുട്ടി; അതിൽ സർക്കാരിനെന്ത് കാര്യമെന്ന് കാനം രാജേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE