വരും തലമുറയ്‌ക്ക് വേണ്ടിയാണ് നാടിന്റെ വികസനം; മുഖ്യമന്ത്രി

By Staff Reporter, Malabar News
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: എൽഡിഎഫിന്റെ സിൽവർ ലൈൻ യോഗങ്ങൾക്ക് തുടക്കം. കേരളാ മോഡൽ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനം വരും തലമുറയ്‌ക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിഷേധാത്‌മക സമീപനം സ്വീകരിച്ച ശക്‌തികളെ കേരളത്തിന് നേരത്തെ പരിചയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഫിന്റേത് വികസന വിരുദ്ധ നയമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഭൂപരിഷ്‌കരണം നടപ്പാക്കിയതാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂപരിഷ്‌കരണം നടപ്പിലാക്കിയ 1957ലെ ഇഎംഎസ് സർക്കാരിന് എന്തൊക്കെ വെല്ലുവിളിയാണ് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. സർക്കാരിനെ അട്ടിമറിക്കുന്ന സമരങ്ങൾ വരെ ഉയർന്നുവന്നു.

സമൂലമായ വിദ്യാദ്യാസ പരിഷ്‌കരണം ഇഎംഎസ് സർക്കാർ കൊണ്ടു വന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016ൽ എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വച്ച പ്രകടന പത്രികയിൽ നാടിന്റെ സമഗ്ര വികസനം ഉറപ്പ് നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വലത് പക്ഷത്തിന് എപ്പോഴും പുരോഗമനത്തിന് വിരുദ്ധമായി നിലപാട് എടുത്ത പാരമ്പര്യമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Read Also: ഐപിഎൽ; ഇന്ന് ലക്‌നൗ ബാംഗ്ളൂരിനെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE