പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌തു; മൂന്ന് പേർ അറസ്‌റ്റിൽ

By News Bureau, Malabar News
Representational Image
Ajwa Travels

അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. പെൺകുട്ടിയുടെ അമ്മാവന്റെ സുഹൃത്തുക്കളായ ഡി ധകേച്ചിയ, സാഗർ പട്ടേൽ, രാഗേഷ് ധനാനി എന്നീ മൂന്ന്പേരെ കൃഷ്‌ണനഗർ പോലീസ് അറസ്‌റ്റ് ചെയ്‌തു.

പെൺകുട്ടിയെ പരിജയം ഉണ്ടായിരുന്നതിനാൽ തട്ടിക്കൊണ്ടുപോകാൻ പ്രതികൾക്ക് പ്രയാസം ഉണ്ടായിരുന്നില്ലെന്ന് പോലീസ് ഇൻസ്‌പെക്‌ടർ എജെ ചൗഹാൻ പറഞ്ഞു.

തങ്ങളുമായി ബന്ധം തുടരാൻ അവർ പെൺകുട്ടിയെ നിർബന്ധിക്കുകയും അത് നിഷേധിച്ചതോടെ പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. പ്രതികളുടെ മാനസിക പീഡനം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിക്കുന്നത്. തുടർന്ന് സിറ്റി പോലീസ് നടപടിയെടുക്കുകയും മൂന്ന് പ്രതികളെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.

Most Read: പഞ്ചാബ് തിരഞ്ഞെടുപ്പ്; പോരാട്ടം ഭാവി തലമുറയ്‌ക്ക് വേണ്ടിയെന്ന് സിദ്ദു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE