പോലീസ് നിയമ ഭേദഗതി പിൻവലിച്ചതിൽ സന്തോഷം; പ്രശാന്ത് ഭൂഷൺ

By Syndicated , Malabar News
Prashanth Bhushan_ Malabar news
Ajwa Travels

ന്യൂഡെല്‍ഹി: പോലീസ് നിയമ ഭേദഗതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനയില്‍  സന്തോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സ്വതന്ത്ര്യ പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ഉണ്ടെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്ന്  പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് നേരത്തേ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. നിര്‍ദ്ദയമായ നടപടി എന്നായിരുന്നു നിയമ ഭേദഗതിയെ പ്രശാന്ത് ഭൂഷണ്‍ വിശേഷിപ്പിച്ചത്.

വിവിധ കോണുകളില്‍നിന്ന്  ശക്‌തമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനമെടുത്തത്. നിയമസഭയില്‍ വിശദ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ  തുടര്‍ നടപടികള്‍ എടുക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

Read also: ഒടുവിൽ പിൻമാറി; പൊലീസ് നിയമ ഭേദഗതി പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE