ഐ ലീഗിൽ കെങ്ക്രെ എഫ്‌സിയെ തകർത്ത് ഗോകുലം

By News Bureau, Malabar News
Representational Image
Ajwa Travels

മുംബൈ: ഐ ലീഗിൽ കെങ്ക്രെ എഫ്‌സിക്കെതിരെ കൂറ്റൻ ജയം സ്വന്തമാക്കി ഗോകുലം. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഗോകുലം കേരള എഫ്‌സി കെങ്ക്രെയെ പരാജയപ്പെടുത്തിയത്. ഗോകുലത്തിന് വേണ്ടി ലൂക്കാ മജ്സെൻ ഹാട്രിക്ക് ഗോൾ നേടി. ജയത്തോടെ 10 പോയിന്റുമായി ഗോകുലം പട്ടികയിൽ ഒന്നാമതെത്തി. 3 ജയവും 1 സമനിലയുമാണ് ഗോകുലം ഇതുവരെ നേടിയത്.

മൽസരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഗോകുലത്തിന്, മൂന്ന് മിനിറ്റിനുള്ളിൽ ആദ്യ ഗോൾ നേടാൻ കഴിഞ്ഞു. മൂന്നാം മിനിറ്റിൽ ലൂക്കാ മജ്സെനയിലൂടെയാണ് ഗോകുലം ലീഡ് നേടിയത്. തുടർച്ചയായി കെങ്ക്രെ എഫ്‌സി ഗോളിയെ പരീക്ഷിച്ച ഗോകുലം സ്‌ട്രൈക്കേഴ്‌സ് മൽസരത്തിലുടനീളം തങ്ങളുടെ മേധാവിത്തം ഉറപ്പിച്ചു.

16ആം മിനിറ്റിൽ ജിതിൻ ആണ് ഗോകുലത്തിന് രണ്ടാം ഗോൾ സമ്മാനിച്ചത്. പിന്നാലെ 18ആം മിനിറ്റിൽ താഹിർ സമാന്റെ വകയായി മൂന്നാം ഗോളും എത്തി. പിന്നീട് കരുതലോടെ കളിച്ച കെങ്ക്രെ കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. ആദ്യപകുതിക്ക് പിരിയുമ്പോൾ ഗോകുലം 3 കെങ്ക്രെ 0. എന്നാൽ 47ആം മിനിറ്റിൽ ലൂക്കാ തന്റെ രണ്ടാമത്തെ ഗോൾ കണ്ടെത്തി.

73ആം മിനിറ്റിൽ അകെരാജ് മാർട്ടിൻസാണ് കെങ്ക്രെയ്‌ക്ക് ആശ്വാസ ഗോൾ നേടി കൊടുത്തത്. 84ആം മിനിറ്റിൽ നേടിയ ഗോളോടെ ലൂക്കാ ഹാട്രിക് പൂർത്തിയാക്കി. മുഹമ്മദ് ഉവൈസ് ഗോകുലത്തിന് ആറാം ഗോൾ നേടിക്കൊടുത്തു. മൽസരത്തിന് അനുവദിച്ച അധിക സമയത്തിൽ ലെസ്‌റ്റർ ഫെർണാണ്ടസ് കെങ്ക്രെയ്‌ക്ക് ഒരു ഗോൾ കൂടി സമ്മാനിച്ചു.

Most Read: ഫോൺ ചോർത്തൽ; ദേവേന്ദ്ര ഫഡ്‌നാവിസിന് മുംബൈ പോലീസിന്റെ നോട്ടീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE