പുതിയ റെക്കോർഡ് ഭേദിച്ച് സ്വർണവില; പവന് 47,000 രൂപ കടന്നു

ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5885 രൂപയിലും പവന് 47,080 രൂപയിലുമാണ് തിങ്കളാഴ്‌ച വ്യാപാരം പുരോഗമിക്കുന്നത്.

By Trainee Reporter, Malabar News
gold rate-today-kerala
Rep. Image
Ajwa Travels

കൊച്ചി: പുതിയ റെക്കോർഡ് ഭേദിച്ച് സംസ്‌ഥാനത്തെ സ്വർണവില. ഇന്ന് പവന് 47,000 രൂപ കടന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5885 രൂപയിലും പവന് 47,080 രൂപയിലുമാണ് തിങ്കളാഴ്‌ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ചു ഗ്രാമിന് 5845 രൂപയിലും പവന് 46,760 രൂപയിലുമാണ് രണ്ടു ദിവസം വരെ വ്യാപാരം നടന്നത്.

ഈ റെക്കോർഡ് വിലയെയാണ് ഇന്നത്തെ വില മറികടന്നത്. അതേസമയം, രാജ്യാന്തര സ്വർണവിലയും സർവകാല റെക്കോർഡിലാണ്. 2142 ഡോളർ വരെ പോയിരുന്നവില ഇപ്പോൾ 2087 ഡോളറിലാണ്. 2077 ഡോളറായിരുന്നു മുൻ റെക്കോർഡ്. സ്വർണാഭരണം വാങ്ങാനിരിക്കുന്നവർ വില തുടർച്ചയായി ഉയരുന്നതിനാൽ ആശങ്കയിലാണ്.

Most Read| കൈകൾ ഇല്ലെങ്കിലെന്താ കരുത്തായി കാലുകളുണ്ട്; ലൈസൻസ് സ്വന്തമാക്കി ജിലുമോൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE