മലപ്പുറം : ജില്ലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. വിമാനത്താവളത്തിൽ എത്തിയ രണ്ട് പേരില്‍ നിന്നും രണ്ടര കിലോ സ്വര്‍ണ്ണമാണ് അധികൃതര്‍ പിടിച്ചെടുത്തത്.
മലപ്പുറം സ്വദേശിയായ കട്ടേക്കാടന്‍ സഫര്‍, ഇരിങ്ങാലക്കുട സ്വദേശി ജിജിന് എന്നിവരാണ് സ്വര്‍ണ്ണം കടത്തുന്നതിനിടയില്‍ കരിപ്പൂരില്‍ നിന്നും പിടിയിലായത്. ട്രോളി ബാഗ്, എമര്‍ജന്‍സി ലൈറ്റ് എന്നിവക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്.
Read also : സ്വർണവിലയിൽ വീണ്ടും ഇടിവ് ; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1,280 രൂപ