കരിപ്പൂരിൽ 45 ലക്ഷം രൂപയുടെ ക്യാപ്‌സൂൾ രൂപത്തിലാക്കിയ സ്വർണം പിടികൂടി

By News Desk, Malabar News
Representational Image
Ajwa Travels

കരിപ്പൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണം പിടികൂടി. ക്യാപ്‌സൂൾ രൂപത്തിലുള്ള നാല് പാക്കറ്റുകളില്‍ ആയിട്ടായിരുന്ന സ്വര്‍ണം കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്.

സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നെത്തിയ ആളെ കസ്‌റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ സലാം എയറിന്റെ വിമാനത്തില്‍ വന്നിറങ്ങിയ മലപ്പുറം മൊറയൂര്‍ സ്വദേശി മാളിയേക്കല്‍ അന്‍സാറാണ് പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

Malabar News: കണ്ണൂര്‍ കണ്ണവത്ത് നിന്ന് വടിവാളുകളും സ്‌റ്റീല്‍ ബോംബും കണ്ടെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE