കണ്ണൂര്‍ കണ്ണവത്ത് നിന്ന് വടിവാളുകളും സ്‌റ്റീല്‍ ബോംബും കണ്ടെടുത്തു

By News Desk, Malabar News
Representational Image
Ajwa Travels

കണ്ണൂര്‍: കണ്ണവം ശിവജി നഗറില്‍ നിന്ന് ആറ് വടിവാളും ഒരു സ്‌റ്റീല്‍ ബോംബും കണ്ടെത്തി. ഉപയോഗ ശൂന്യമായി നിര്‍ത്തിയിട്ട ടെമ്പോ ട്രാവലറില്‍ നിന്നാണ് കണ്ണവം പോലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്.

കണ്ണവം കള്ള് ഷാപ്പിനടുത്ത് ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ആണ് ഒളിപ്പിച്ച നിലയില്‍ വടിവാളുകള്‍ കണ്ടെത്തിയത്. സമീപത്ത് നിന്നാണ് സ്‌റ്റീല്‍ ബോംബ് കണ്ടെത്തിയത്. രണ്ട് വര്‍ഷത്തോളമായി ഉപേക്ഷിച്ച നിലയില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു ആയുധ ശേഖരം.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്ണവം പോലീസും ബോംബ് സ്‌കോഡും ഡോഗ് സ്‌കോഡും നടത്തിയ തെരിച്ചിലിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് പൂഴിയോട് കോളനിയിലും പോലീസ് പരിശോധന നടത്തി.

Malabar News: മന്ത്രവാദിയെന്ന പേരിൽ തട്ടിപ്പ്; ജില്ലയിൽ യുവാവ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE