ഷാർജ: കെഎംസിസി ഷാർജ കാസർഗോഡ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ‘സുവർണ്ണം ഇമാറാത്ത്’ പരിപാടിയിൽ 50 കാസർഗോഡ് ജില്ലക്കാരായ പ്രവാസികളെ ആദരിച്ചു. കാസ്രോഡ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു ‘സുവർണ്ണം ഇമാറാത്ത്’.
യുഎഇയുടെ സുവർണ്ണ ജൂബിലി വർഷവും, ഷാർജ ഭരണാധികാരിയുടെ സ്ഥാനരോഹണത്തിന്റെ സുവർണ ജൂബിലിയും പ്രമാണിച്ചാണ് ‘സുവർണ്ണം ഇമാറാത്ത്’ സംഘടിപ്പിച്ചത്. 40 വർഷത്തിലധികമായി ഷാർജയിൽ പ്രവാസികളായ വ്യക്തികളെയാണ് ആദരിച്ചത്.
സൂപ്പർമാർക്കറ്റ് തൊഴിലാളി മുതൽ ബിസിനസ് രംഗത്തെ പ്രമുഖർവരെ ഒരേ വേദിയിൽ ആദരിക്കപ്പെട്ടത് വേറിട്ട അനുഭവമായി. പരിപാടി യുഎഇയിലെ കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറർ നിസാർ തളങ്കര ഉൽഘാടനം നിർവഹിച്ചു. പിഎ സൽമാൻ ഇബ്രാഹീം, മുജീബ് മെട്രോ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.
ജമാൽ ബൈത്താൻ അധ്യക്ഷത വഹിച്ചു. അബ്ദുല്ല ചേലേരി, കെ ബാലകൃഷ്ണൻ, മുജീബ് തൃക്കണ്ണാപുരം, സൈദ് മുഹമ്മദ്, ടിവി നസീർ, കബീർ ചാന്നാങ്കര, കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ, സകീർ കുമ്പള, വി നാരായണൻ നായർ, ശാഫി ആലക്കോട് എന്നിവർ പരിപാടിയിൽ സംസാരിച്ചു.
കരീം കൊളവയൽ, നസീബ് ചന്തേര, മാഹിൻ ബാതിഷ, ബഷീർ മാണിയൂർ, ഖാസിം ചാനടുക്കം, താഹ ചെമനാട്, ടികെ അസീസ് പടന്ന, ഹംസ മുക്കൂട്, സുബൈർ പള്ളിക്കാൽ, ശാഫി തച്ചങ്ങാട്, മുഹമ്മദ് മണിയനൊടി, ശംസുദ്ദീൻ കല്ലൂരാവി, ശാഫി കുന്നിൽ ബേവിഞ്ച, ശംസു കുബണൂർ എന്നിവർ ‘സുവർണ്ണം ഇമാറാത്ത്’ പാരിപാടിക്ക് നേതൃത്വം നൽകി. ഗഫൂർ ബേക്കൽ സ്വാഗതവും ശരീഫ് പൈക്ക നന്ദിയും പറഞ്ഞു.
Most Read: എന്താണ് കെ റെയിൽ ? എന്തിനാണ് കെ റെയിൽ ?