സ്‌ഥലപ്പേര് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; പ്രചാരണം തെറ്റെന്ന് ജില്ലാ കളക്‌ടർ

By Staff Reporter, Malabar News
Government does not move to change place name in kasargod
കാസർഗോഡ് കളക്‌ടർ സജിത്ത് ബാബു

കാസര്‍ഗോഡ്: ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്‌ഥലപ്പേരുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായുള്ള പ്രചാരണം അടിസ്‌ഥാനരഹിതമെന്ന് വ്യക്‌തമാക്കി ജില്ലാ കളക്‌ടർ ഡി സജിത്ത് ബാബു. വിഷയത്തില്‍ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാസര്‍ഗോഡ് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ള കന്നഡ ഭാഷയിലുള്ള സ്‌ഥലപേരുകള്‍ മലയാളത്തിലേക്ക് മാറ്റുന്നുവെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. കേരളം പേര് മാറ്റത്തില്‍ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക കത്തെഴുതിയിരുന്നു.

പേര് മാറ്റം കന്നഡ ഭാഷക്കെതിരെയുള്ള നീക്കമെന്ന് ആരോപിച്ചാണ് കര്‍ണാടക ബോര്‍ഡര്‍ ഏരിയ ഡവലപ്‌മെന്റ് അതോറിറ്റി രംഗത്ത് വന്നത്. ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. പിന്നീട് കന്നഡ വികസന സമിതിയും പ്രതിഷേധം അറിയിച്ചു.

അതേസമയം ഇത് വ്യാജപ്രചാരണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ബിജെപിയുള്‍പ്പടെ പ്രതിഷേധം ശക്‌തമാക്കുകയാണ്. ചിലരുടെ പ്രീതി പിടിച്ച് പറ്റാനും സാംസ്‌കാരിക തനിമ തകര്‍ക്കാനുമുള്ള നീക്കമെന്ന് ആരോപിച്ച് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

Malabar News: ആകാശ് തില്ലങ്കേരിയെ ജയിലിൽ അടയ്‌ക്കണം; എഎൻ ഷംസീർ എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE