വാരണാസി: ഗ്യാന്‍വാപി കേസില്‍ വാദം കേൾക്കൽ സംബന്ധിച്ച് വാരണസി ജില്ലാ കോടതി നാളെ തീരുമാനമെടുക്കും. വിഷയത്തിൽ കോടതി നാളെ ഉത്തരവ് പുറപ്പെടുവിക്കും.
സര്‍വെ റിപ്പോര്‍ട്ടിൻമേൽ ആദ്യം വാദം കേള്‍ക്കണമെന്ന് ഹരജി നല്‍കിയ അഞ്ച് സ്‍ത്രീകളും മസ്ജിദ് കമ്മിറ്റിയും ഒരുപോലെ ആവശ്യം ഉന്നയിച്ചിരുന്നു. വിഷയത്തില്‍ ഇന്ന് 45 മിനിറ്റോളം വാദം കേട്ടശേഷമാണ് കോടതി നാളെ ഉത്തരവ് പുറത്തിറക്കുമെന്ന് വ്യക്‌തമാക്കിയത്.
വിഷയത്തിലെ സങ്കീര്‍ണത കാരണം അനുഭവ പരിചയമുള്ള മുതിര്‍ന്ന ജഡ്ജി കേസ് പരിഗണിക്കട്ടേയെന്ന സുപ്രീം കോടതി തീരുമാനത്തെ തുടർന്ന് വാരണാസി സിവില്‍ കോടതിയില്‍ നിന്ന് കേസ് ഫയലുകള്‍ ജില്ലാ കോടതിക്ക് കൈമാറിയിരുന്നു.
മസ്ജിദില്‍ സർവേ നടത്തിയ അഡ്വക്കേറ്റ് കമ്മിഷണര്‍മാര്‍ റിപ്പോര്‍ട് വാരണാസി കോടതിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയിട്ടില്ലെന്നും, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വിവാദമാണെന്നും സമാജ്‌വാദി പാര്‍ട്ടി എംപി ഷാഫിഖുര്‍ റഹ്‌മാന്‍ ബര്‍ഖ് ആരോപിച്ചിരുന്നു.
Read also: ‘രേഖകൾ നശിപ്പിക്കാനാണ് അവർ വന്നത്’; സ്‌റ്റേഷന് തീവച്ച സംഭവത്തിൽ അസം പോലീസ്