ദിസ്‌പൂർ: രേഖകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണ് പോലീസ് സ്‌റ്റേഷൻ ആക്രമണം എന്ന് അസം പോലീസ്. അസമിലെ നാഗോൺ ജില്ലയിലെ ബട്ടദ്രാവയിൽ ഒരു പോലീസ് സ്‌റ്റേഷന് തീകൊളുത്തി രണ്ട് ദിവസത്തിന് ശേഷമാണ് പോലീസിന്റെ പ്രതികരണം.
കസ്‌റ്റഡി മരണം ആരോപിച്ചാണ് ജനക്കൂട്ടം പോലീസ് സ്‌റ്റേഷന് തീകൊളുത്തിയത്. ശനിയാഴ്‌ച ബട്ടദ്രാവ പോലീസ് സ്‌റ്റേഷന്റെ കീഴിലുള്ള സലോനബാരിയിൽ നിന്നുള്ള 40ഓളം പേരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. ആ പ്രദേശത്തെ മൽസ്യ വ്യാപാരിയായ സഫീഖുൽ ഇസ്‌ലാമിന്റെ മരണത്തെ തുടർന്നാണ് പ്രകോപിതരായ ജനക്കൂട്ടം പോലീസ് സ്‌റ്റേഷന്റെ പഴയ കെട്ടിടത്തിന് തീ കൊളുത്തിയത്.
ഇതിന് പിന്നാലെ അഞ്ച് വീടുകള്‍ നഗോണ്‍ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയിരുന്നു. പോലീസ് സ്‌റ്റേഷന്‍ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം വീടുകളാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്. അനധികൃത കയ്യേറ്റങ്ങളാണ് പൊളിച്ചു നീക്കിയതെന്നാണ് ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം നല്‍കുന്ന വിശദീകരണം. കൂടുതല്‍ നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടം വ്യക്‌തമാക്കുന്നു. എന്നാല്‍, ഇവയൊന്നും കയ്യേറി നിര്‍മിച്ച വീടുകളല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Most Read: ബിജെപി ഭരണം ഹിറ്റ്ലർ, മുസോളിനി ഭരണത്തേക്കാൾ മോശം; മമത