കൊൽക്കത്ത: സംസ്‌ഥാന കാര്യങ്ങളിൽ ഇടപെടാൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണം രാജ്യത്തിന്റെ ഫെഡറൽ ഘടനയെ തകർക്കുകയാണെന്നും മമത ആരോപിച്ചു.
അഡോൾഫ് ഹിറ്റ്‌ലറിനേക്കാളും ജോസഫ് സ്‌റ്റാലിനേക്കാളും ബെനിറ്റോ മുസോളിനിയേക്കാളും മോശമാണ് ബിജെപി ഭരണമെന്ന് കൊൽക്കത്തയിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവെ മമത കുറ്റപ്പെടുത്തി. ജനാധിപത്യം സംരക്ഷിക്കാൻ കേന്ദ്ര ഏജൻസികൾക്ക് സ്വയംഭരണാവകാശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്‌ഥാനത്തിന്റെ കാര്യങ്ങളിൽ ഇടപെടുകയാണ്. ഇത് രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ഇല്ലാതാക്കുകയാണ്. തുഗ്ലക്ക് ഭരണമാണ് നിലവിലുള്ളത്. ഏജൻസികൾക്ക് സ്വയംഭരണാവകാശം നൽകുകയും രാഷ്‌ട്രീയ ഇടപെടലുകളില്ലാതെ നിഷ്‌പക്ഷമായി പ്രവർത്തിക്കാൻ അനുവദിക്കുകയും വേണം,”- മമത പറഞ്ഞു.
Most Read: വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്നും വിഫലം; പോലീസ് സ്‌പെഷ്യൽ ഡ്രൈവ് അവസാനിപ്പിച്ചു