പീഡന പരാതി; വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്ന് പോലീസ്

By Staff Reporter, Malabar News
Vijay-babu
Ajwa Travels

കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബു വിദേശത്തേക്ക് കടന്നതായി പോലീസ്. എറണാകുളം സൗത്ത് അസിസ്‌റ്റന്റ്‌ കമ്മീഷണർ ഇക്കാര്യം സ്‌ഥിരീകരിച്ചു. അറസ്‌റ്റ് ഉറപ്പായ സാഹചര്യത്തിലാണ് ഇയാൾ വിദേശത്തേക്ക് കടന്നതെന്ന് പോലീസ് പറയുന്നു.

യുവ നടിയുടെ പീഡന പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവിൽ പരാതിക്കാരിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇയാൾക്ക് എതിരെ മറ്റൊരു കേസ് കൂടി പോലീസ് രജിസ്‌റ്റർ ചെയ്‌തു. എന്നാല്‍ താന്‍ ഒളിവില്‍ അല്ലെന്നും ദുബായിലാണെന്നുമാണ് വിജയ് ബാബുവിന്റെ വിശദീകരണം.

കേസിലെ യഥാര്‍ഥ ഇര താനാണെന്നും മാനനഷ്‌ടകേസ് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. പരാതിക്കാരിയും താനും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അടക്കം ഇതിനുള്ള തെളിവാണെന്നും ഇയാൾ ചൂണ്ടിക്കാട്ടി.

Read Also: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ സ്‌ഥാപിച്ച ക്യാമറകൾ നശിപ്പിച്ച നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE