കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ സ്‌ഥാപിച്ച ക്യാമറകൾ നശിപ്പിച്ച നിലയിൽ

By Staff Reporter, Malabar News
Missing girls; Report that a comprehensive change is needed in the functioning of the Children's Home
Ajwa Travels

വെള്ളിമാടുകുന്ന്: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ സ്‌ഥാപിച്ച സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിൽ. ക്യാമറകളിലേക്കുള്ള കണക്ഷൻ വയറും ഉപകരണവുമാണ് നശിപ്പിച്ചത്. ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറു പെൺകുട്ടികൾ ചാടി പോയതിനെ തുടർന്നാണ് 17 സിസിടിവി ക്യാമറകൾ സ്‌ഥാപിച്ച് നിരീക്ഷണം ശക്‌തമാക്കിയത്. സംഭവത്തില്‍ ചിൽഡ്രൻസ് ഹോം സുപ്രണ്ട് പോലീസിൽ പരാതി നൽകും.

ജനുവരിയിലാണ് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നു സഹോദരിമാരടക്കം പ്രായപൂർത്തിയാകാത്ത ആറു പെൺകുട്ടികളെ കാണാതായത്. ആറു പെൺകുട്ടികളും ഒരുമിച്ചു കെട്ടിടത്തിനു മേല്‍ ഏണി വച്ച് ഇറങ്ങിപ്പോയെന്നാണ് നിഗമനം. സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.

Read Also: ‘എച്ച്3എൻ8’ പക്ഷിപ്പനി മനുഷ്യരിൽ ആദ്യമായി റിപ്പോർട് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE