ഹാർദിക് പട്ടേൽ ജൂൺ 2ന് ബിജെപിയിൽ ചേരും

By Staff Reporter, Malabar News
hardik-patel
Ajwa Travels

അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിന്റെ മുന്‍ വര്‍ക്കിംഗ് പ്രസിഡണ്ടും പാട്ടിദാര്‍ നേതാവുമായ ഹാര്‍ദിക് പട്ടേല്‍ ജൂണ്‍ 2ന് ബിജെപിയില്‍ ചേരും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിലാവും ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേരുകയെന്ന് ബിജെപിയുടെ അടുത്ത വൃത്തങ്ങള്‍ സ്‌ഥിരീകരിച്ചു. പാർട്ടി സംസ്‌ഥാന പ്രസിഡണ്ട് സിആര്‍ പാട്ടീലും മറ്റ് മന്ത്രിമാരും ഉന്നത നേതാക്കളും പങ്കെടുക്കും.

തന്റെ ബിജെപി പ്രവേശന ചടങ്ങില്‍ ചില കേന്ദ്ര നേതാക്കള്‍ സന്നിഹിതരാകണമെന്ന് ഹാര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്തിമ രൂപമായിട്ടില്ല. ഗുജറാത്ത് ഗാന്ധിനഗറില്‍ ബിജെപി ആസ്‌ഥാനമായ കമലത്തില്‍ വച്ചായിരിക്കും ചടങ്ങുകളെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഹാര്‍ദിക് പട്ടേലിന് പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷം എന്ത് സ്‌ഥാനമാണ് ബിജെപി നല്‍കുന്നത് എന്നത് പ്രധാനമാണ്.

ഹാര്‍ദിക് പട്ടേല്‍ വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിച്ചേക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംസ്‌ഥാന നേതൃത്വത്തിനെതിരെ കലഹിച്ചാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ കേന്ദ്ര-സംസ്‌ഥാന നേതാക്കള്‍ക്കെതിരെ ഒട്ടേറെ ആരോപണങ്ങളാണ് ഹാര്‍ദിക് പട്ടേല്‍ രാജിക്കത്തില്‍ ഉന്നയിച്ചത്.

Read Also: വിജയ് ബാബുവിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE