ബിജെപിയിലും ചില നല്ല കാര്യങ്ങളുണ്ട്, അത് അംഗീകരിക്കണം; ഹാർദിക് പട്ടേൽ

By Desk Reporter, Malabar News
The BJP also has some good things to admit; Hardik Patel
Ajwa Travels

ന്യൂഡെൽഹി: മൂന്ന് വർഷമായി പാർട്ടി അവഗണിച്ചെന്ന് പരാതിപ്പെടുന്ന കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ, ഗുജറാത്ത് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയെ പ്രശംസിച്ച് രംഗത്ത്. “ബിജെപിയിലും ചില നല്ല കാര്യങ്ങൾ ഉണ്ട്, അവ അംഗീകരിക്കണം,”- ഹർദിക് പട്ടേൽ പറഞ്ഞു. കോൺഗ്രസിനും ഗുജറാത്ത് നേതൃത്വത്തിനും എതിരെ വിമർശനം ഉന്നയിച്ച പട്ടേൽ പക്ഷെ, ബിജെപിയുമായി ചർച്ച നടത്തിയെന്ന വാർത്ത തള്ളി.

“ബിജെപി രാഷ്‌ട്രീയമായി എടുത്ത സമീപകാല തീരുമാനങ്ങൾ, അത്തരം നടപടികൾ സ്വീകരിക്കാനുള്ള കരുത്ത് അവർക്കുണ്ടെന്ന് നാം അംഗീകരിക്കണം. അവരുടെ പക്ഷം പിടിക്കുകയോ അവരെ പുകഴ്‌ത്തുകയോ ചെയ്യാതെ തന്നെ നമുക്ക് സത്യം അംഗീകരിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഗുജറാത്തിൽ കോൺഗ്രസ് ശക്‌തമാകണമെങ്കിൽ, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും ശക്‌തിയും മെച്ചപ്പെടുത്തണം,” – ഹാർദിക് പട്ടേൽ പറഞ്ഞു.

കോൺഗ്രസ് വര്‍ക്കിങ് പ്രസിഡണ്ടായി തുടരുമ്പോഴും പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ല എന്നതായിരുന്നു ഹാര്‍ദിക്ക് പട്ടേല്‍ പാര്‍ട്ടിക്ക് എതിരായി ഉയര്‍ത്തിയ വിമര്‍ശനം. പട്ടേല്‍ സമുദായത്തിലെ തന്നെ മറ്റൊരു പ്രധാന നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിന് പ്രശാന്ത് കിഷോര്‍ ചില നീക്കങ്ങള്‍ നടത്തിയതും ഹാര്‍ദിക്കിനെ പ്രകോപിപ്പിച്ചിരുന്നു.

Most Read:  പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്‌ച; കണ്ണൂർ സർവകലാശാല സൈക്കോളജി പരീക്ഷ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE