ഹരിത വിവാദം; കൂട്ടരാജി പ്രഖ്യാപിച്ച് യൂത്ത് ലീഗ് നേതാക്കൾ

By News Desk, Malabar News
Youth League
Ajwa Travels

ഇടുക്കി: എംഎസ്‌എഫ് ഹരിത വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗില്‍ വന്‍ പൊട്ടിത്തെറി. ഇടുക്കി ജില്ലയിലെ യൂത്ത് ലീഗ് നേതാക്കൾ കൂട്ടരാജി പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് അന്‍സാര്‍, വൈസ് പ്രസിഡണ്ടുമാരായ അജാസ്, ലത്തീഫ്, അന്‍വര്‍, സെക്രട്ടറിമാരായ ഷെരീഫ്, സല്‍മാന്‍ മുഹമ്മദ് ഷെരീഫ് എന്നിവരാണ് രാജി വെക്കാനൊരുങ്ങുന്നത്

കഴിഞ്ഞ കുറേ നാളുകളായി ജില്ലയില്‍ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കൗണ്‍സിലോ, ഭാരവാഹികളുടെ യോഗമോ വിളിച്ചുകൂട്ടിയിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കുക പോലും ചെയ്‌തിരുന്നില്ല. ജില്ലയിലെ നിലവിലുള്ള മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികളോട് ടെലിഫോണില്‍ പോലും ഒരു കൂടിയാലോചന നടത്താതെ യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് ഉണ്ടായിരുന്ന ഒരു വ്യക്‌തിയെ ജില്ലാ യൂത്ത് ലീഗ് കമ്മറ്റിയുടെ ആക്‌ടിങ് പ്രസിഡണ്ടായി ഇന്ന് പാര്‍ട്ടി മുഖപത്രത്തിലൂടെ ഒരറിയിപ്പായി പ്രഖ്യാപിച്ച് സംസ്‌ഥാന കമ്മിറ്റിയുടെ നിലപാട് തികച്ചും അപലപനീയമാണ്. ഹരിത വിഷയത്തിലെ യൂത്ത് ലീഗിന്റെ നിലപാടിലും വിയോജിക്കുന്നുവെന്ന് നേതാക്കൾ പറയുന്നു.

നാളുകളായി ഇടുക്കി ജില്ലയില്‍ പാര്‍ട്ടിയുടെയും, പോഷക സംഘടനകളുടെയുമെല്ലാം ഭാരവാഹിത്വത്തിലേക്ക് വ്യക്‌തി താൽപര്യങ്ങൾ മാത്രം മുന്‍ നിര്‍ത്തി പദവികള്‍ വീതം വച്ച് നല്‍കുന്നതിനോട് മുന്നോട്ട് പോകുവാന്‍ തയ്യാറല്ലെന്നും രാജി പ്രഖ്യാപിച്ച് ഭാരവാഹികള്‍ അറിയിച്ചു.

Also Read: മോൻസൺ മാവുങ്കൽ; നേതാക്കളെ ചർച്ചകളിൽ നിന്ന് വിലക്കി കെപിസിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE