ഹരിയാനയിൽ മന്ത്രി അനിൽ വിജ് വാക്‌സിൻ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചു

By Staff Reporter, Malabar News
MALABARNEWS-ANIL VIJ
Anil Vij
Ajwa Travels

ന്യൂഡെൽഹി: ഹരിയാനയിൽ മന്ത്രി അനിൽ വിജ് കോവിഡ് വാക്‌സിൻ സ്വന്തം ശരീരത്തിൽ പരീക്ഷിക്കാനുള്ള സന്നദ്ധത അറിയിച്ചു. ഭാരത് ബയോടെക്കിന്റെ മൂന്നാം ഘട്ട വാക്‌സിൻ പരീക്ഷണം സംസ്‌ഥാനത്ത്‌ ആരംഭിക്കാനിരിക്കെ ആദ്യ വളണ്ടിയർ ആവാനാണ് അനിൽ വിജ് സന്നദ്ധത അറിയിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നവംബർ 20 മുതലാണ് സംസ്‌ഥാനത്ത് വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത്.

ഡെൽഹിയിലെ കോവിഡ് വ്യാപനത്തിന് കാരണം ഹരിയാനയിൽ നിന്ന് വരുന്ന ആളുകളാണെന്ന ഡെൽഹി സർക്കാരിന്റെ പ്രസ്‌താവനയെ അദ്ദേഹം ചോദ്യം ചെയ്‌തു. ‘ ഡെൽഹി സർക്കാർ കോവിഡ് ബാധ കുറയാനുള്ള വഴികളാണ് കണ്ടെത്തേണ്ടത്, അല്ലാതെ ഇത്തരം ആരോപണങ്ങളല്ല’ അദ്ദേഹം പ്രസ്‌താവനയോട്‌ പ്രതികരിച്ചു.

ഹരിയാനയിൽ സ്‌കൂളുകൾ ഉടനെ തുറക്കാൻ സാധ്യതയില്ലെന്നാണ് അദ്ദേഹം നൽകുന്ന സൂചന. ‘സാധാരണ ജീവിതത്തിനും കോവിഡിനും ഇടയിലുള്ള പുതിയൊരു വഴി നാം കണ്ടെത്തേണ്ടതുണ്ട്, കോവിഡിൽ നിന്നും സ്വയം സംരക്ഷിക്കാൻ കഴിയുന്നൊരു അവസ്‌ഥയാണ്‌ ലക്ഷ്യം’ അദ്ദേഹം പറഞ്ഞു.

Read Also: ഭീമ കൊറഗാവ് കേസ്; വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE