ന്യൂയോർക്ക്: കൊവാക്‌സിന്റെ ആഗോള അംഗീകാരം ഇനിയും നീളും. ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സമിതി യോഗത്തിൽ കൊവാക്‌സിന് അംഗീകാരം ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഭാരത് ബയോടെക്കിനോട് കൂടുതൽ രേഖകളും തെളിവുകളും ആവശ്യപ്പെടാനാണ് യോഗം തീരുമാനിച്ചത്. നവംബർ മൂന്നിനാണ് സമിതിയുടെ അടുത്ത യോഗം.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനാണ് കൊവാക്‌സിൻ. ജൂലൈ മുതൽ ഉള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്. കൂടുതൽ വിവരങ്ങൾ നിർമാതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി. പല രാജ്യങ്ങളും കൊവാക്‌സിനെ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം നിർണായകമാണ്.
Read Also: തിയേറ്റര്‍ ഉടമകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിതലയോഗം ചേരും