കൊവാക്‌സിന് യുകെയുടെ അംഗീകാരം; യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്

By Staff Reporter, Malabar News
covaxin-in-uk
Representational image
Ajwa Travels

ലണ്ടൻ: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിനായ കൊവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം. കൊവാക്‌സിൻ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ ബ്രിട്ടനില്‍ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്‌ക്ക് പുറമെ യുഎഇ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇനി യുകെയില്‍ പ്രവേശിക്കാം. യുകെയില്‍ പ്രവേശിക്കാന്‍ ക്വാറന്റെയ്ൻ വേണമെന്ന നിബന്ധനയും പിന്‍വലിച്ചു.

പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ച 18 വയസിന് താഴെയുള്ളവരുടെ യാത്രാ നിയന്ത്രണങ്ങളിലും യുകെ ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. അതേസമയം, കൊവാക്‌സിന് പിന്തുണയുമായി ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. ഡെല്‍റ്റ വകഭേദത്തിന് എതിരെ കൊവാക്‌സിന്‍ 70 ശതമാനം ഫലപ്രദമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. അടുത്തിടെയാണ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്.

Read Also: വ്യാഴാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE