ഹത്രസ്; പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് കോടതിയിലേക്ക്

By News Desk, Malabar News
Malabarnews_hathras
Representational image
Ajwa Travels

ലഖ്നൗ: ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് പുലര്‍ച്ചെയോടെ ലഖ്നൗവില്‍ എത്തി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പെണ്‍കുട്ടിയുടെ കുടുംബത്തെ കോടതിയില്‍ ഹാജരാക്കും.

പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ സംസ്‌കരിച്ചതില്‍ സ്വമേധയാ എടുത്ത കേസ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്. കോടതി നേരിട്ട് പെണ്‍കുട്ടിയുടെ കുടുംബത്തിന് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കും. അന്വേഷണ ഉദ്യോഗസ്‌ഥരോടും നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉദ്യോഗസ്‌ഥരുടെയും പൊലീസിന്റെയും അകമ്പടിയോടെ ആണ് കുടുംബത്തെ ലഖ്നൗവില്‍ എത്തിച്ചത്. യാത്ര ഇന്നലെ ഉണ്ടാകും എന്നായിരുന്നു വിവരം. എന്നാല്‍ രാവിലെ എത്തേണ്ടിയിരുന്ന ഉദ്യോഗസ്‌ഥര്‍ ഉച്ചക്ക് രണ്ട് മണിക്കാണ് എത്തിയത്. രാത്രി യാത്ര ഭയപ്പെടുന്നുവെന്നും, അതിനാല്‍ നാളെ മാത്രമേ യാത്ര ചെയ്യാനാകൂ എന്ന് കുടുംബം അറിയിച്ചു. തുടര്‍ന്നാണ് യാത്ര മാറ്റി ഇന്ന് പുലര്‍ച്ചെ എത്തിയത്.

Read Also: രോഗ പ്രതിരോധശേഷി ലഭിച്ചുവെന്ന് പ്രഖ്യാപിച്ച് ട്രംപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE