ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശ് ഹത്രസ് കൂട്ടബലാത്സംഗ കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹരജി. സാമൂഹ്യ പ്രവര്‍ത്തകയായ സത്യമാ ദുബെയാണ് പൊതുതാല്‍പര്യ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കേസ് ഉത്തര്‍പ്രദേശില്‍ നിന്നും ഡെല്‍ഹിയിലേക്ക് മാറ്റണമെന്നും ഹരജിയില്‍ പറയുന്നു.
Also Read: ഹത്രസ് കൂട്ടബലാത്സംഗം; പ്രതികള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി
കേസില്‍ വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് അയച്ചു. കൂടാതെ, പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനും തീരുമാനിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പെണ്‍കുട്ടിയുടെ കുടുംബവുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്‌തു.
ഹത്രസ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയതായി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗ സമിതി രൂപീകരിച്ചു.
Related News: ഹത്രസ് പീഡനം; മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകിയില്ല, സംസ്‌കരിച്ച് പോലീസ്
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഇന്നലെ രാവിലെയാണ് മരിച്ചത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. കുട്ടിയുടെ മൃതദേഹം ദഹിപ്പിക്കാന്‍ പോലീസ് തിടുക്കം കൂട്ടിയെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.