സംസ്‌ഥാനത്ത് ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന നടത്തും; ആരോഗ്യമന്ത്രി

By Team Member, Malabar News
Health Minister Veena George About The Food Safety Checking In Kerala

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹോട്ടലുകളിലും ഭക്ഷ്യ സ്‌ഥാപനങ്ങളിലും പരിശോധന തുടരുമെന്നും, ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന നടത്തുമെന്നും വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കടയുടെ വൃത്തി പ്രധാനമാണെന്നും, പഴങ്ങള്‍, വെള്ളം, ഐസ്, കളര്‍ എന്നിവ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ ചെക്ക് പോസ്‌റ്റുകള്‍ കേന്ദ്രീകരിച്ച് ശക്‌തമായ പരിശോധന നടത്തി വരുന്നുണ്ട്. ഇത് തുടരുമെന്നും, പരിശോധനയോടൊപ്പം ബോധവൽക്കരണം ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

അതേസമയം തന്നെ സംസ്‌ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ നടപടികൾ ശക്‌തമാക്കുന്നതിനായി എല്ലാ ജില്ലകൾക്കും ആരോഗ്യവകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്‌ഥാ വ്യതിയാനവും മഴയും കാരണം പകര്‍ച്ചവ്യാധികൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ ജില്ലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.

Read also: കോട്ടയത്ത് ഉരുൾപൊട്ടലിൽ വീട് തകർന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE