കോട്ടയത്ത് ഉരുൾപൊട്ടലിൽ വീട് തകർന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

By Trainee Reporter, Malabar News
landslide in kottayam
Representational Image
Ajwa Travels

കോട്ടയം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാർഡിൽ ഉരുൾപൊട്ടി. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സംഭവത്തിൽ ആളപായം ഇല്ലെന്നാണ് റിപ്പോർട്. ഭരണങ്ങാനത്തിന് അടുത്ത് കുറുമണ്ണിന് സമീപം രണ്ടുമാവ് ചായനാനിക്കൽ ജോയിയുടെ വീട് ഉരുൾപൊട്ടലിൽ തകർന്നു.

സംഭവ സമയത്ത് ആറ്‌ പേർ വീട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം. വെള്ളത്തിന്റെ കുത്തൊഴുക്കിൽ അടുക്കളയും കുളിമുറിയും അടക്കം തകർന്നിട്ടുണ്ട്. വീട്ടിൽ ഉണ്ടായിരുന്നവരെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കടനാട്, ഭരണങ്ങാനം പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്.

അതിനിടെ, കൊല്ലത്ത് വീണ്ടും കിണർ ഇടിഞ്ഞ് അപകടം ഉണ്ടായി. ഇന്ന് ഉച്ചയോടെ കൊട്ടിയം ആദിച്ചനല്ലൂർ തഴുത്തല രണ്ടാം വാർഡിലെ ഒരു വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കിണർ ഇടിഞ്ഞു വീണ് തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം നടത്തുകയാണ്.

Most Read: അസാനി പ്രഭാവം; കേരളത്തിൽ മഴ ശക്‌തം- ആറ് ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE