കോവിഡ് മുക്‌തിക്ക് ശേഷവും വിട്ട് മാറാത്ത ക്ഷീണമുണ്ടോ; ചില വഴികൾ ഇതാ

By Syndicated , Malabar News
health problems after covid
Ajwa Travels

കോവിഡ് സ്‌ഥിരീകരിച്ച ഒരു വ്യക്‌തി വൈറസിന്റെ പിടിയിൽ നിന്ന് കരകയറുന്നതിന് അനുസരിച്ച് കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ബലഹീനത അല്ലെങ്കില്‍ ക്ഷീണം. നേരിയ തോതിലുള്ള അണുബാധ ആണെങ്കിൽ പോലും അതിൽ നിന്ന് മുക്‌തി നേടാൻ ഏകദേശം രണ്ടാഴ്‌ചയെടുക്കും. മിതമായതോ കഠിനമോ ആയ അണുബാധ ആണെങ്കിൽ ഇത് ഒരു മാസത്തോളം നീണ്ടുനിൽക്കും. അപ്പോഴും ശരീരത്തില്‍ ക്ഷീണം വിട്ടുമാറാതെ തുടരും. കോവിഡ് മുക്‌തി നേടിയാലും അടുത്ത കുറച്ച് ദിവസങ്ങളില്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

നിങ്ങളുടെ ശരീരം എല്ലാ വൈറസുകളെയും നശിപ്പിച്ചു എന്ന് ഉറപ്പുണ്ടെങ്കിലും കോവിഡാനന്തര ചികിൽസയും വളരെയധികം കരുതലോടെ വേണം. സാധ്യമെങ്കില്‍ രോഗമുക്‌തിക്ക് ശേഷം ഒരാഴ്‌ച മുഴുവന്‍ വിശ്രമം എടുക്കുക. നന്നായി വിശ്രമിക്കുന്ന ശരീരത്തിന് രോഗശാന്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. കൂടാതെ ശാന്തമായ ഉറക്കം നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ വളരെയധികം സഹായകമാണ്.

ശരിയായ തരത്തിലുള്ള ഭക്ഷണം കോവിഡ് മുക്‌തിക്ക് ശേഷമുള്ള ദിവസങ്ങളില്‍ വളരെ അത്യാവശ്യമാണ്. സൂപ്പ്, പയര്‍വര്‍ഗങ്ങള്‍, വിത്തുകള്‍, നട്‌സ്, വേവിച്ച മുട്ട, ചിക്കന്‍ സ്‌റ്റൂ തുടങ്ങിയവ കഴിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം, ഇത്തരം ഭക്ഷണങ്ങളില്‍ പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ നിങ്ങളുടെ ശരീരത്തെ മെച്ചപ്പെടുത്തുന്നു. ഒരു ദിവസം ഏതെങ്കിലും ഒരു ഫ്രൂട്‌സ് എങ്കിലും കഴിക്കാന്‍ മറക്കരുത്. ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളവും കുടിക്കുക.

പച്ചക്കറികള്‍ കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഉച്ചഭക്ഷണത്തിലും അത്താഴസമയത്തും വ്യത്യസ്‌ത തരം പച്ചക്കറികള്‍ കഴിക്കുക. ചീര, കാരറ്റ്, തക്കാളി, ബീറ്റ്‌റൂട്ട് എന്നിവ ഉള്‍പ്പെടുന്ന പച്ചക്കറി ജ്യൂസും കുടിക്കാം.

വ്യായാമം ചെയ്യുന്നത് പലര്‍ക്കും മടുപ്പുള്ള കാര്യമായി തോന്നാമെങ്കിലും രോഗമുക്‌തിക്ക് ശേഷം ശരീരം വേഗത്തില്‍ വീണ്ടെടുക്കുന്നതിന് ഇത് ഒഴിവാക്കാൻ സാധിക്കില്ല. വര്‍ക്ക് ഔട്ട് ചെയ്യുന്നത് ശരീരത്തിലെ ഓക്‌സിജനും രക്‌തചംക്രമണവും മെച്ചപ്പെടുത്തുന്നു. നിങ്ങളുടെ തലച്ചോറിനെ കൂടുതല്‍ സന്തോഷകരമായ ഹോര്‍മോണുകള്‍ ഉൽപ്പാദിപ്പിക്കാനും ഇത് സഹായിക്കും.

Read also: ലോ ബിപിയാണോ പ്രശ്‌നം? രക്‌ത സമ്മർദ്ദം ഉയർത്താനുള്ള വഴികൾ ഇതാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE