തകര്‍പ്പന്‍ സെഞ്ചുറിയുമായി ഹീലി, ഗാലറിയില്‍ കൈയ്യടികളുമായി സ്‌റ്റാര്‍ക്കും; വീഡിയോ വൈറല്‍

By Staff Reporter, Malabar News
healy image_malabar news
Alyssa Healy
Ajwa Travels

സിഡ്നി: ക്രിക്കറ്റ് ആരാധകര്‍ക്ക് മുഖവുരയുടെ ആവശ്യമില്ലാത്ത താര ദമ്പതികളാണ് മിച്ചല്‍ സ്‌റ്റാര്‍ക്കും അലിസ ഹീലിയും. ഇപ്പോഴിതാ ഇരുവരുടെയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. വനിതാ ബിഗ് ബാഷ് ലീഗില്‍ ഹീലിയുടെ സെഞ്ചുറി നേട്ടത്തെ ഗാലറിയില്‍ കൈയ്യടികളോടെ അഭിനന്ദിക്കുന്ന സ്‌റ്റാര്‍ക്കിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഞായറാഴ്‌ച നടന്ന വനിതാ ബിഗ് ബാഷ് ലീഗില്‍ 48 പന്തില്‍ ആയിരുന്നു സിഡ്നി സിക്‌സേഴ്‌സിന്റെ താരമായ ഹീലിയുടെ തകര്‍പ്പന്‍ സെഞ്ചുറി നേട്ടം. പ്രിയതമയുടെ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിക്കാന്‍ ഗാലറിയില്‍ ഭര്‍ത്താവ് മിച്ചല്‍ സ്‌റ്റാര്‍ക്കും സന്നിഹിതനായിരുന്നു.

നോര്‍ത്ത് സിഡ്നി ഓവലില്‍ മെല്‍ബണ്‍ സ്‌റ്റാര്‍സിനെതിരെ ആയിരുന്നു മല്‍സരം. ഹീലിയുടെ മികവില്‍ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിന്റെ ജയം സ്വന്തമാക്കാനും സിഡ്നി സിക്‌സേഴ്‌സിന് കഴിഞ്ഞു. മല്‍സരത്തില്‍ 52 പന്തുകള്‍ നേരിട്ട ഹീലി 15 ഫോറും ആറു സിക്‌സുമടക്കം 111 റണ്‍സാണ് അടിച്ചെടുത്തത്.

സ്വന്തം രാജ്യത്തിനായ ലോകകപ്പ് വിജയിക്കുന്ന ആദ്യ ദമ്പതികളെന്ന നേട്ടം സ്വന്തമാക്കിയവര്‍ കൂടിയാണ് ഓസ്‌ട്രേലിയന്‍ പുരുഷ ടീം അംഗമായ സ്‌റ്റാര്‍ക്കും വനിതാ ടീം അംഗമായ ഹീലിയും.

Read Also: ‘പൊലീസ് ആക്‌ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടിക്രമം തയാറാക്കും’; ലോക്‌നാഥ് ബെഹ്‌റ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE