തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത രണ്ടു ദിവസത്തേക്ക് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്‌തമായ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്‌ഥിതി ചെയ്യുകയാണ്. പശ്‌ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂനമർദ്ദവും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് തീവ്രന്യൂനമർദ്ദമായി ശക്‌തി പ്രാപിക്കാൻ സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ തൃശൂർ ജില്ലയിലെ വിവിധ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരുവന്നൂർ, ഗായത്രി, കീച്ചേരി എന്നീ നദികളിലാണ് മുന്നറിയിപ്പ്. പ്രളയ മുന്നറിയിപ്പിന്റെ ഭാഗമായുള്ള മുന്നറിയിപ്പാണ് കമ്മീഷൻ നൽകിയിരിക്കുന്നത്. ഈ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകി.
Most Read| ഷിരൂർ മണ്ണിടിച്ചിൽ; ഗതാഗതം പുനരാരംഭിച്ചു- അർജുനായുള്ള തിരച്ചിൽ നിലച്ചു