ശക്‌തമായ മഴ തുടരുന്നു; ഒമാനിൽ ഒരാൾ മരിച്ചു

By Team Member, Malabar News
Heavy Rain Continue In Oman And One Were Died
Ajwa Travels

മസ്‌ക്കറ്റ്: ഒമാനിൽ ശക്‌തമായ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ നിരവധിപ്പേരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. കൂടാതെ വെള്ളക്കെട്ടിൽ അകപ്പെട്ട ഒരു പ്രവാസി മരിക്കുകയും ചെയ്‌തു.

വരും ദിവസങ്ങളിലും ഒമാനിൽ ശക്‌തമായ മഴ തുടരുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മസ്‌ക്കറ്റ് ഉൾപ്പടെ ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും കനത്ത മഴയാണ് ഇതിനോടകം ലഭിച്ചത്. കൂടാതെ കനത്ത മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടുത്ത രണ്ട് ദിവസങ്ങളിലും എല്ലാ ഗവര്‍ണറേറ്റുകളിലും 24 മണിക്കൂറില്‍ 20 മുതല്‍ 80 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറി നില്‍ക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും കടൽ പ്രക്ഷുബ്‌ധമായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read also: കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി റിമാൻഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE