കനത്ത മഴ; മൂഴിയാര്‍ ഡാം തുറന്നേക്കും

By Desk Reporter, Malabar News
heavy rain
Representational Image
Ajwa Travels

പത്തനംതിട്ട: മൂഴിയാര്‍ അണകെട്ടിന്റെ ഷട്ടറുകൾ തുറന്നേക്കും. വൃഷ്‌ടി പ്രദേശത്ത് ശക്‌തമായ മഴ പെയ്‌തതിനാൽ പത്തനംതിട്ട മൂഴിയാര്‍ അണകെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 190 മീറ്ററാണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാനാണ് തീരുമാനം. കക്കാട്ട് ആറിന്റെയും പമ്പയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

അതേസമയം, സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്‌തമായ മഴയിലും കാറ്റിലും കനത്ത നാശനഷ്‌ടം. വയനാട് പുൽപ്പള്ളിയിൽ മരം കടപുഴകി വീണ് പോലീസ് ക്വാർട്ടേഴ്‌സ് ഭാഗികമായി തകർന്നു. സമീപത്തെ സ്‌റ്റേഷൻ മതിലും തകർന്നിട്ടുണ്ട്. ആർക്കും പരിക്കില്ല.

ബത്തേരിയിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തിയ ശേഷമാണ് മരം മുറിച്ചു മാറ്റിയത്. തൃശൂർ ചേർപ്പിൽ ശക്‌തമായ കാറ്റിൽ വീടുകൾക്ക് നാശനഷ്‌ടം. കല്ലൂക്കാരൻ ജെയിംസിന്റെ വീടിന്റെ ഇരുമ്പ് മേൽക്കൂര പറന്നു പോയി. ഇത് മറ്റൊരു വീടിന് മുകളിലേക്കാണ് പതിച്ചത്.

Most Read:  മഹാരാഷ്‌ട്രയിൽ പെ‌ട്രോളിനും ഡീസലിനും വില കുറച്ച് ഷിൻഡെ സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE