മഴ ശക്‌തം; തിരുവനന്തപുരത്ത് ഒരാളെ കാണാതായി, കോഴിക്കോട് ആറുപേർക്ക് ഇടിമിന്നലേറ്റു

By Senior Reporter, Malabar News
Heavy Rain
Rep. Image
Ajwa Travels

തിരുവനന്തപുരം: കനത്തമഴയിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും വ്യാപക നാശനഷ്‌ടം. ഉച്ചയ്‌ക്ക് ശേഷം തിരുവനന്തപുരം ജില്ലയിൽ പെയ്‌ത കനത്ത മഴയിൽ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മരുതൂർ തോടിലേക്ക് ഓട്ടോ മറിഞ്ഞു ഒരാളെ കാണാതായി. ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടു. പ്ളാവിള സ്വദേശി വിജയനെയാണ് കാണാതായത്.

ഇയാൾക്കായുള്ള തിരച്ചിൽ രാത്രി വരെ തുടർന്നെങ്കിലും കണ്ടെത്താനായില്ല. നാളെയും തിരച്ചിൽ തുടരും. കുറ്റിച്ചലിൽ റോഡിലെ കനത്ത വെള്ളക്കെട്ട് മൂലം മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. റോഡിലെ അശാസ്‌ത്രീയ ഓട നിർമാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഉച്ചയ്‌ക്ക് എംസി റോഡിൽ മണ്ണന്തലയിൽ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

കനത്ത മഴയിൽ പൂവച്ചലിൽ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു. തേവൻകോട് ആശ്രമത്തിന് സമീപം ദേവകിയുടെ വീടാണ് ഇടിഞ്ഞത്. അപകടത്തിൽ ആളപായമില്ല. പത്തനംതിട്ട തിരുവല്ല പുഷ്‌പഗിരി ലെവൽ ക്രോസിന് സമീപം ഏഴ് വീടുകളിൽ വെള്ളം കയറി. തിരുവല്ല കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന്റെ മതിൽ ഇടിഞ്ഞുവീണു. ആർക്കും പരിക്കില്ല.

കോഴിക്കോട് ഇടിമിന്നലേറ്റ് ആറുപേർക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികളായ ആറുപേർക്കാണ് ഇടിമിന്നലേറ്റത്. കായണ്ണ 12ആം വാർഡിലെ നമ്പ്രത്തുമ്മലിൽ ആണ് സംഭവം. തോട്ടത്തിൽ പണിയെടുക്കുന്നതിനിടെയാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിൽസ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. കനത്ത മഴയില്ലങ്കിലും ശക്‌തമായ ഇടിമിന്നലാണ് പ്രദേശത്ത് ഇന്നുണ്ടായത്.

Most Read| തിരിച്ചടികളെ ഊർജമാക്കി മിലൻ; നേട്ടത്തിന് അമ്മയുടെ സ്‌നേഹത്തിന്റെ പൊൻതിളക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE