സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്

By Trainee Reporter, Malabar News
Heavy rain In Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരും. 11 ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്‌തമായ മഴ ലഭിക്കും. ശക്‌തമായ തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ കേരള-ലക്ഷ്വദീപ് തീരങ്ങളിൽ ഇന്ന് മുതൽ പത്താം തീയതി വരെ മൽസ്യത്തൊഴിലാളികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത 5 ദിവസം കൂടി ഇടിമിന്നലോടുകൂടിയ വ്യാപക മഴക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ മഴക്കും സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പുണ്ട്.

തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തിൽ മഴ തുടരാൻ കാരണം.

Most Read: പോലീസ് തലപ്പത്ത് അഴിച്ചുപണി; വിജിലൻസ് എഡിജിപിയായി മനോജ് എബ്രഹാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE