മുഖ്യമന്ത്രിക്ക് തൃശൂരിലും കനത്ത സുരക്ഷ; രാമനിലയത്തിൽ ജലപീരങ്കി അടക്കം തയ്യാർ

By Trainee Reporter, Malabar News
Heavy security for CM in Thrissur too

തൃശൂർ: കൊച്ചിയിൽ നിന്നെത്തുന്ന മുഖ്യമന്ത്രിക്ക് തൃശൂരിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇന്ന് രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂരിലെ രാമനിലയം സർക്കാർ ഗസ്‌റ്റ്‌ ഹൗസിലും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് കൂടുതൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

ചെല്ലാനത്തെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി എത്തുന്നത് തൃശൂർ രാമനിലയത്തിലാണ്. 40 അംഗ കമാൻഡോ സംഘമാണ് മുഖ്യമന്ത്രിയെ വിന്യസിക്കുന്നത്. ഇന്ന് രാത്രി രാമനിലയത്തിൽ തങ്ങിയ ശേഷം നാളെയാണ് മുഖ്യമന്ത്രി മലപ്പുറത്ത് എത്തുക. മുഖ്യമന്ത്രി പോകുന്ന വഴിയിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.

പ്രതിഷേധങ്ങൾക്ക് തടയിടാൻ ഇടവഴികളിൽ പോലും ഗതാഗതത്തിന് വിലക്കുണ്ട്. അതേസമയം, കറുത്ത മാസ്‌ക്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു. കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി കനത്ത സുരക്ഷ ആയിരുന്നു ഏർപ്പെടുത്തിയത്. കനത്ത സുരക്ഷയിലും കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.

Most Read: സംസ്‌ഥാനത്ത്‌ നാളെയും ശക്‌തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE