കോവിഡ് പശ്‌ചാത്തലത്തിൽ സ്‌കൂളുകളുടെ നടത്തിപ്പ്; ഇന്ന് ഉന്നതതലയോഗം

By Team Member, Malabar News
students
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനമെടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം നടക്കും. ഇന്ന് രാവിലെയോടെ ഓൺലൈനായി നടക്കുന്ന യോഗത്തിൽ ഡിഡി, ആർഡിഡി, എഡി തലത്തിലെ ഉദ്യോഗസ്‌ഥർ പങ്കെടുക്കും.

യോഗത്തിൽ ഒന്ന് മുതൽ 9 വരെയുള്ള ഓൺലൈൻ ക്ളാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഓഫ്‌ലൈൻ ക്ളാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്‌സിനേഷന്റെ പുരോഗതി, എന്നിവ യോഗം ചർച്ച ചെയ്യും. കഴിഞ്ഞ അവലോകന യോഗത്തിൽ ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പരീക്ഷാ തീയതി തൽക്കാലം മാറ്റേണ്ടതില്ലെന്നാണ് തീരുമാനിച്ചത്.

കൂടാതെ ജനുവരി 21 മുതൽ 1-9 വരെയുള്ള ക്‌ളാസുകൾക്ക് തീരുമാനിച്ച ഓൺലൈൻ ക്‌ളാസ് ഫെബ്രുവരി രണ്ടാം വാരത്തോടെ അവസാനിക്കും. അതിന് ശേഷവും ഓൺലൈൻ ക്‌ളാസുകൾ തുടരണോ എന്ന കാര്യവും യോഗം ഇന്ന് ചർച്ച ചെയ്യും. അതേസമയം സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ക്ളസ്‌റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്‌ചവരെ അടച്ചിടാൻ  സ്‌കൂൾ അധികൃതർക്ക് അധികാരം നൽകിയിട്ടുണ്ട്.

Read also: വാഹന പരിശോധന ഒഴിവാക്കാൻ കൈക്കൂലി; റിപ്പോർട് കിട്ടിയ ശേഷം നടപടി- ഗതാഗത മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE