ഇരട്ടവോട്ട് ആരോപണം; ഹൈക്കോടതി ഹരജി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും

By Team Member, Malabar News
Kodakara hawala case; Petition seeking transfer of the investigation to the Crime Branch
Ajwa Travels

എറണാകുളം : ഇരട്ടവോട്ട് ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി. വോട്ടർപട്ടികയിൽ കണ്ടെത്തിയ ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജിയിലാണ് ഇപ്പോൾ ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ഹരജി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. ചീഫ് ജസ്‌റ്റിസ്‌ അവധിയായതിനെ തുടർന്ന് ജസ്‌റ്റിസ്‌ സിടി രവികുമാറാണ് ഹരജി പരിഗണിച്ചത്.

ഹരജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് ചീഫ് ജസ്‌റ്റിസിന്റെ അഭാവത്തിലും ഹരജി പരിഗണിക്കണമെന്ന് അഭിഭാഷകൻ ടി ആസിഫലി ഹൈക്കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഹരജി പരിഗണിച്ചത്. വോട്ടർപട്ടികയിൽ ഇരട്ടവോട്ട് ആരോപണം വ്യക്‌തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷനെ പല തവണ സമീപിച്ചെങ്കിലും പരാതിയിൽ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.

ഇരട്ടവോട്ടുകൾ ഉള്ള ആളുകളെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ഹരജിയിൽ ചെന്നിത്തല ആവശ്യപ്പെടുന്നുണ്ട്. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമ തടസമുണ്ടെന്ന പശ്‌ചാത്തലത്തിലാണ്‌ രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്.

Read also : സന്ദീപ് നായരുടെ പരാതി; മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE