രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; ഇന്നലെ മാത്രം 18,885 പുതിയ രോഗികൾ

By Trainee Reporter, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,885 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി. ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 7,000ത്തിലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസത്തേക്കാൾ അധികമായി രാജ്യത്ത് സ്‌ഥിരീകരിച്ചത്‌.

20,746 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടി. ഇതോടെ ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 1,03,94,352 ആയി. നിലവിൽ 1,71,686 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 163 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,54,010 ആയി. അതേസമയം, ഇന്ത്യയിൽ കോവിഡ് വാക്‌സിനേഷൻ പ്രക്രിയ പുരോഗമിക്കുകയാണ്. ഇതുവരെ 29,28,053 പേരാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

Read also: കർഷക പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബിലെ ധാന്യ സംഭരണ കേന്ദ്രങ്ങളിൽ സിബിഐ റെയ്‌ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE