ഹോളിവുഡ് ചിത്രങ്ങൾ റഷ്യയിൽ റിലീസ് ചെയ്യില്ല; നിലപാടുമായി നിർമാണ കമ്പനികൾ

By Team Member, Malabar News
Hollywood Production Houses Banned The Release Of Movies At Russia
Ajwa Travels

മോസ്‌കോ: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് ഹോളിവുഡ് ചിത്രങ്ങൾ റഷ്യയിൽ റിലീസ് ചെയ്യില്ലെന്ന് തീരുമാനിച്ച് നിർമാണ കമ്പനികൾ. യൂണിവേഴ്‌സ്, പാരമൗണ്ട്, സോണി, ഡിസ്‌നി, വാര്‍ണര്‍ ബ്രോസ് എന്നീ നിർമാണ കമ്പനികളാണ് നിലവിൽ തങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ റഷ്യയിൽ റിലീസ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചത്.

റഷ്യയിൽ തങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിൽ നിന്നും പിൻമാറുകയാണെന്ന് വ്യക്‌തമാക്കി ആദ്യം രംഗത്ത് വന്നത് ഡിസ്‌നിയാണ്. പുതിയ ചിത്രമായ ടേണിങ് റെഡ് മാര്‍ച്ച് 10ന് റഷ്യയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് ഈ തീരുമാനം പിൻവലിക്കുകയാണെന്നാണ് ഡിസ്‌നി പിന്നീട് വ്യക്‌തമാക്കിയത്‌. യാതൊരു പ്രകോപനവും ഇല്ലാതെ യുക്രൈനെ റഷ്യ ആക്രമിക്കുകയും, സാധാരണക്കാരായ ആളുകളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിടുകയും ചെയ്‌തുവെന്നും സിഡ്‌നി പറഞ്ഞു. കൂടാതെ യുക്രൈനെതിരെ ഉള്ള സൈനിക നടപടി തുടരുന്ന കാലത്തോളം റഷ്യയിൽ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്നും സിഡ്‌നി കൂട്ടിച്ചേർത്തു.

ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിൽ നിന്നും സിഡ്‌നി പിൻമാറിയതിന് പിന്നാലെ വാര്‍ണര്‍ ബ്രോസിന്റെ ബാറ്റ്മാന്‍, സോണിയുടെ മൊര്‍ബിയസ്, പാരമൗണ്ടിന്റെ ദ ലോസ്‌റ്റ് സിറ്റി തുടങ്ങിയ ചിത്രങ്ങളും റഷ്യയിൽ റിലീസ് ചെയ്യില്ലെന്ന് വ്യക്‌തമാക്കി.

Read also: 2022 പാരാലിമ്പിക്‌സ്‌; റഷ്യക്കും ബെലാറസിലും വിലക്ക് ഏർപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE