ഭവന വായ്‌പ; ഹൗസിങ് കമ്പനികളുമായി കരാറിൽ ഏർപ്പെട്ട് എസ്ബിഐ

By Staff Reporter, Malabar News
SBI-freedom-day offer
Representation Image
Ajwa Travels

ന്യൂഡെൽഹി: ഭവന വായ്‌പ വിതരണത്തിനായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 5 ഹൗസിങ് ഫിനാൻസ് കമ്പനികളുമായി (എച്ച്എഫ്‌സി) സഹ വായ്‌പ കരാറിലെത്തി. പിഎൻബി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്, ഐഐഎഫ്എൽ ഹോം ഫിനാൻസ് ലിമിറ്റഡ്, ശ്രീറാം ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്, എഡൽവീസ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്, കാപ്രി ഗ്ളോബൽ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്നിവയാണ് കമ്പനികൾ.

വായ്‌പ സേവനങ്ങൾക്കായി പരിഗണിക്കപ്പെടാതെ പോകുന്നതും വേണ്ടത്ര വായ്‌പ ലഭ്യമല്ലാത്തതുമായ, ദുർബലമായ വിഭാഗങ്ങൾക്ക് ആർബിഐയുടെ മാർഗ നിർദ്ദേശ പ്രകാരം, ഭവന വായ്‌പ ലഭ്യമാക്കുകയാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ 2024ൽ എല്ലാവർക്കും വീട് എന്ന കാഴ്‌ചപ്പാട് യാഥാർഥ്യമാക്കുന്നതിനായി, ചെറിയ വീടുകൾ വാങ്ങുന്നവർക്ക് ലഭ്യമാക്കുന്നതിനാണ് ശ്രമം.

Read Also: പാരസെറ്റമോൾ ഉൾപ്പെടെ 800 അവശ്യ മരുന്നുകളുടെ വില ഉയർന്നേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE