പാരസെറ്റമോൾ ഉൾപ്പെടെ 800 അവശ്യ മരുന്നുകളുടെ വില ഉയർന്നേക്കും

By Staff Reporter, Malabar News
medicine
Rep. Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വർധിക്കും. ഈ കലണ്ടർ വർഷം മുതൽ വോൾസേൽ പ്രൈസ് ഇൻഡെക്‌സ് 10.7 ശതമാനം വർധിപ്പിക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രെെസിം​ഗ് അതോറിറ്റി തീരുമാനിച്ചു. ഇത് പ്രകാരം അടിയന്തര മരുന്നുകളുടെ ദേശീയ പട്ടികയിലുള്ള 800 മരുന്നുകളുടെ വില 10.7 ശതമാനം ഉയരും.

ഏപ്രിൽ ഒന്ന് മുതലായിരിക്കും വില വർധനവ്. പനി, ഇൻഫെക്ഷൻ, ഹൃദയ സംബന്ധമായ രോ​ഗങ്ങൾ, രക്‌തസമ്മർദ്ദം, ത്വക് രോ​​ഗങ്ങൾ, അനീമിയ തുടങ്ങിയവക്കുള്ള മരുന്നുകളുടെ വിലയാണ് വർധിക്കുന്നത്. ഇവയ്‌ക്ക് നൽകുന്ന മരുന്നുകളായ പാരസെറ്റമോൾ, ഫിനോബാർബിറ്റോൺ, ഫിനാറ്റോയിൻ സോഡിയം, അസിത്രോമൈസിൻ, സിപ്രോഫ്ളോക്‌സാസിൻ, മെട്രോനിഡസോൾ എന്നിവയ്‌ക്ക് വില കൂടും.

അവശ്യ മരുന്നുകളായതിനാൽ ഇവയുടെ വില വർധിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ കോവിഡ് മഹാമാരിയുടെ സമയത്ത് ഇവയ്‌ക്ക് ആവശ്യം കൂടിയ സാഹചര്യത്തിലാണ് വില വര്‍ധനവിന് കേന്ദ്രം അനുമതി നല്‍കിയത്.

Read Also: ദേശീയ പണിമുടക്ക്; ബിപിസിഎല്ലിൽ സമരം തടഞ്ഞ് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE